Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moving Memories

‘അര്‍ജുന്‍ എന്‍റെ മകന്‍’; ഷിരൂര്‍ ദുരന്തം, നീറുന്ന ഓര്‍മകളുമായി അമ്മയുടെ പുസ്തകം

കോ​​ഴി​​ക്കോ​​ട്: ക​​ര്‍ണാ​​ട​​ക​​യി​​ലെ ഷി​​രൂ​​രി​​ലു​​ണ്ടാ​​യ മ​​ണ്ണി​​ടി​​ച്ചി​​ലി​​ല്‍ ജീ​​വ​​ന്‍ പൊ​​ലി​​ഞ്ഞ കോ​​ഴി​​ക്കോ​​ട് ക​​ണ്ണാ​​ടി​​ക്ക​​ല്‍ സ്വ​​ദേ​​ശി​​യാ​​യ ലോ​​റി ഡ്രൈ​​വ​​ർ അ​​ർ​​ജു​​ന്‍റെ ദു​​ര​​ന്ത​​പൂ​​ര്‍ണ​​മാ​​യ ഓ​​ര്‍മ​​ക​​ളെ മു​​ന്‍നി​​ര്‍ത്തി അ​​മ്മ ഷീ​​ല കുറുവ​​ച്ചാ​​ലി​​ല്‍ ര​​ചി​​ച്ച പു​​സ്ത​​കം ‘അ​​ര്‍ജു​​ന്‍ എ​​ന്‍റെ മ​​ക​​ന്‍’ പ്ര​​കാ​​ശ​​ന​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്നു.

13ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക​​ണ്ണാ​​ടി​​ക്ക​​ല്‍ സി. ​​കു​​ഞ്ഞി​​ക്കു​​ട്ടി സ്മാ​​ര​​ക ഹാ​​ളി​​ലാ​​ണു പ്ര​​കാ​​ശ​​നച്ചടങ്ങ്.കേ​​ര​​ള​​വി​​ഷ​​ന്‍ പ​​ബ്ലി​​ക്കേ​​ഷ​​ന്‍സാ​​ണ് പ്ര​​സാ​​ധ​​ക​​ര്‍. ഷി​​രൂ​​രി​​ലെ ഗം​​ഗാ​​വ​​ലി ന​​ദി​​യി​​ല്‍ കേ​​ര​​ള​​വും ക​​ര്‍ണാ​​ട​​ക​​വും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ 72 ദി​​വ​​സ​​ത്തെ തെ​​ര​​ച്ചി​​ല്‍ വേ​​ള​​യി​​ല്‍ അ​​ര്‍ജു​​ന്‍റെ അ​​മ്മ​​യും കു​​ടും​​ബ​​വും ക​​ട​​ന്നു​​പോ​​യ ഹൃ​​ദ​​യ​​സ്പ​​ര്‍ശി​​യാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ വി​​വ​​ര​​ണ​​മാ​​ണ് ​​പു​​സ്ത​​കം.

പ്ര​​മു​​ഖ ദു​​ര​​ന്ത​​നി​​വാ​​ര​​ണ വി​​ദ​​ഗ്ധ​​ന്‍ മു​​ര​​ളി തു​​മ്മാ​​രു​​കു​​ടി​​യാ​​ണ് പു​​സ്ത​​ക​​ത്തി​​ന് അ​​വ​​താ​​രി​​ക ര​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കാ​​ര്‍വാ​​ര്‍ എം​​എ​​ല്‍എ സ​​തീ​​ഷ് സെ​​യി​​ല്‍, മു​​ങ്ങ​​ല്‍ വി​​ദ​​ഗ്ധ​​ന്‍ ഈ​​ശ്വ​​ര്‍ മാ​​ല്‍പെ, എം​​എ​​ല്‍എ​​മാ​​രാ​​യ എ.​​കെ.​​എം. അ​​ഷ​​റ​​ഫ്, കെ. ​​ജ​​യ​​ന്ത്, എം.​​കെ. രാ​​ഘ​​വ​​ന്‍ എം​​പി, മു​​ന്‍ ഗോ​​വ ഗ​​വ​​ര്‍ണ​​ര്‍ പി.​​എ​​സ്. ശ്രീ​​ധ​​ര​​ന്‍പി​​ള്ള തു​​ട​​ങ്ങി​​യ​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

Latest News

Corehub Up